തിരുവനന്തപുരം :സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സ്കൂൾ വിദ്യാർത്ഥികൾക്ക്
സമ്മാനമായി നൽകുന്ന ക്വിസ് മത്സരവുമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം നേടുന്ന ടീമിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 50,000 രൂപയും. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇത്രയും ഉയർന്ന സമ്മാനത്തുകയുള്ള ക്വിസ് മത്സരം സർക്കാർ തലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

14 ജില്ലകളിൽ നിന്നും വിജയികളായി വന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾ ആകും ഏപ്രിൽ 12ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന  "ബ്രെയിൻ ബാറ്റിൽ" എന്ന മെഗാ ക്വിസിൽ പങ്കെടുക്കുക. യുവജനങ്ങളില്‍ ശാസ്ത്ര - ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളാണ്  ക്വിസ് മത്സരങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു. ശാസ്ത്ര പഠനത്തിന് സഹായകരമാകുന്ന കൂടുതൽ പദ്ധതികൾ യുവജനക്ഷേമ ബോർഡ് ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Also: യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ച് കാമുകി; കാരണം പ്രണയപ്പക, പ്രതി ലക്ഷ്മിപ്രിയ തിരുവനന്തപുരത്ത് പിടിയിൽ


 ജില്ലാതല മത്സരങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലുമായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ പല തലങ്ങളിലായി നടന്ന മത്സരത്തിന്റെ ഭാഗമായി പങ്കെടുത്തു കഴിഞ്ഞു. സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിധികർത്താക്കളായി.


ഏപ്രിൽ 12 ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം, തൈക്കാട്, ഗണേശം നാടകളരിയിൽ (സൂര്യ കൃഷ്ണമൂർത്തിയുടെ നാടക തീയേറ്റർ) വച്ച് നടത്തുന്ന "ബ്രെയിൻ ബാറ്റിൽ" എന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രമുഖ ക്വിസ് മാസ്റ്റർ ജിഎസ് പ്രദീപ് ശാസ്ത്ര ക്വിസിന് നേതൃത്വം നൽകും. ഫിനാലെ കാണാൻ എത്തുന്നവർക്കും തത്സമയം ക്വിസിൽ പങ്കെടുക്കാമെന്ന സവിശേഷതയുമുണ്ട്. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്, എഎ റഹീം  എംപി എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.