Crime News: യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ച് കാമുകി; കാരണം പ്രണയപ്പക, പ്രതി ലക്ഷ്മിപ്രിയ തിരുവനന്തപുരത്ത് പിടിയിൽ

Thiruvananthapuram Attack case: പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകന് യുവതി ക്വട്ടേഷൻ നൽകുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് യുവതി പഴയ കാമുകന് ക്വട്ടേഷൻ നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 02:02 PM IST
  • വർക്കല അയിരൂരിൽ വച്ച് യുവതിയും സുഹൃത്തും ചേർന്നാണ് മുൻകാമുകനെ കാറിൽ തട്ടിക്കൊണ്ടു പോയത്
  • വർക്കലയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആലപ്പുഴയിൽ വച്ച് ആദ്യം മർദ്ദിച്ചു
  • പിന്നീട്, കൊച്ചി ബൈപ്പാസിലെ ഒരു വീട്ടിൽ കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു
Crime News: യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ച് കാമുകി; കാരണം പ്രണയപ്പക, പ്രതി ലക്ഷ്മിപ്രിയ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദ്ദിച്ച കേസിൽ കാമുകി പോലീസിൻ്റെ പിടിയിൽ. പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകിയ ലക്ഷ്മപ്രിയയെയാണ് ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിനാലാണ് യുവതി പഴയ കാമുകന് ക്വട്ടേഷൻ നൽകിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടൊപ്പം തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വൈകാതെ നടത്തുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല അയിരൂരിൽ വച്ച് യുവതിയും സുഹൃത്തും ചേർന്നാണ് മുൻകാമുകനെ കാറിൽ തട്ടിക്കൊണ്ടു പോകുന്നത്. വർക്കലയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആലപ്പുഴയിൽ വച്ച് ആദ്യം മർദ്ദിച്ചു. പിന്നീട്, കൊച്ചി ബൈപ്പാസിലെ ഒരു വീട്ടിൽ കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു. യുവാവിന്റെ നാവിൽ മൊബൈൽ ചാർജർ വച്ച് മർദ്ദിച്ച ശേഷം യുവതി ബിയർ കുടിക്കാനും നിർബന്ധിച്ചു.

ALSO READ: Crime News: വ്യാജ പോക്സോ പരാതി നൽകണമെന്നാവശ്യപ്പെട്ട് ഗുണ്ടാ സംഘം പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

ബിയർ കുടിക്കാൻ യുവാവ് തയ്യാറാകാത്തതിനെ തുടർന്ന്, ബിയർകുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. യുവാവിനെ വിവസ്ത്രനാക്കി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. മുൻ കാമുകനായ യുവാവിനോട് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകി ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. തുടർന്നും പ്രണയബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ഇയാൾ ശ്രമിച്ചതിന്റെ പകയാണ് മർദ്ദനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ബന്ധം ഒഴിവാക്കണമെന്നും അഞ്ച് ലക്ഷം രൂപ വേണമെന്നും യുവതി പറഞ്ഞിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകൻ്റെ പിന്തുണ കൂടി ലക്ഷ്മിപ്രിയക്ക് ലഭിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിൽ എട്ടാം പ്രതി അമൽ നേരത്തെ പിടിയിലായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേയാണ് ലക്ഷ്മിപ്രിയ അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഉടൻ നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News