Shashi Tharoor MP | പ്ലാസ്റ്റിക്കിന് പകരം തവിട്; `പ്രകൃതി സൗഹൃദ തവിട് പാത്രങ്ങൾ` പരിചയപ്പെടുത്തി ശശി തരൂർ
തന്റെ ട്വിറ്റർ പേജിലൂടെയാണ് ശശി തരൂർ തവിട് കൊണ്ടുള്ള നിത്യോപയോഗ വസ്തുക്കൾ പരിചയപ്പെടുത്തിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി തവിട് ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളെ പരിചയപ്പെടുത്തി ശശി തരൂർ എംപി. തന്റെ ട്വിറ്റർ പേജിലൂടെയാണ് ശശി തരൂർ തവിട് കൊണ്ടുള്ള നിത്യോപയോഗ വസ്തുക്കൾ പരിചയപ്പെടുത്തിയിരിക്കുന്നത്.
തവിടിൽ നിന്നുള്ള പ്രകൃതി സൗഹാർദമായ പാത്രങ്ങളാണ് തരൂർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണ പദാർഥങ്ങൾ സൂക്ഷിക്കുന്ന കണ്ടെയ്നറുകളും തവിട് കൊണ്ട് നിർമിച്ചിട്ടുണ്ട്. മണ്ണിൽ ലയിക്കുന്ന പ്രകൃതിക്ക് അനുയോജ്യമായ വസ്തുവാണ് തവിട്. അതിനാൽ തന്നെ പ്രകൃതിയെ നശിപ്പിക്കാതെ പ്ലാസ്റ്റിക്കിന് ബദലായി ഇവ ഉപയോഗിക്കാൻ സാധിക്കും.
തമിഴ്നാട് പരിസ്ഥിതി, കാലാവസ്ഥ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ച ട്വീറ്റാണ് ശശി തരൂർ എംപി റീട്വീറ്റ് ചെയ്തിരിക്കുന്നത്. തവിട് കൊണ്ട് നിർമിച്ച കപ്പ്, ഗ്ലാസ്, ബോട്ടിൽ, കണ്ടെയ്നർ തുടങ്ങിയ ഉത്പന്നങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്. തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്തെമ്പാടും ഇത് ബാധകമാക്കണം എന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...