പാലക്കാട്: വിവാദങ്ങൾക്ക് വിരാമമിട്ട് എ.വി ഗോപിനാഥ് കോൺഗ്രസ്സിൻറെ പ്രാഥമിക അംഗത്വം രാജിവെച്ചു. പാലക്കാട് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഏറെ വിഷമത്തോടെയാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ചിൽ നക്കാൻ തനിക്കാവില്ലെന്ന് അദ്ദേഹം. തത്കാലം ഒരു പാർട്ടിയിലേക്കും  പോവുന്നില്ല. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ അത്ര പെട്ടെന്ന് ഇറക്കി വെയ്ക്കാൻ എനിക്ക് കഴിയില്ല.


ALSO READ : Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ


എല്ലാം പഠിച്ചു മനസ്സിലാക്കി സാവകാശം ഏത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോവില്ല. അതെൻറെ സ്വഭാവമല്ല. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ കിട്ടാനും, നേട്ടങ്ങളുണ്ടാക്കാനും എച്ചിൽ നക്കിയ ശീലം എ,വി ഗോപിനാഥിൻറെ നിഘണ്ടുവിലുണ്ടായിട്ടില്ല.


പലരും പറയുന്ന പോലെ കോൺഗ്രസ്സിനകത്തെ ഒരു പ്രത്യേക ജനുസ് തന്നെയാണ് ഞാൻ എന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഇത്രയും കാലം കോൺഗ്രസ്സിന് വേണ്ടി പോരാട്ടം നടത്തിയത്. തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു. ഒരു നല്ല പ്രകാശം എൻറെ മുന്നിൽക്കാണും എന്ന് പ്രതീക്ഷിക്കുന്നു.


ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?


ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളിയും, കെ.സുധാകരനുമെല്ലാം എൻറെ എല്ലാമെല്ലാമാണ്. എൻറെ ഹൃദയത്തിൽ ഇൌശ്വരനേക്കാൾ പ്രതിഷ്ടിച്ച വിഗ്രഹമുണ്ട് അതെൻറെ ലീഡർ കരുണാകരൻ മാത്രമാണ്. വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.


കോൺഗ്രസ്സ് വിടുമ്പോൾ ചില വിഷമങ്ങളുണ്ട് പക്ഷെ എല്ലാത്തിനെയും നേരിടാൻ തക്കവണ്ണമുള്ള ഹൃദയം ഞാൻ പടുത്തുയർത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷൻമാരുടെ ലിസ്റ്റ് വന്നതിന് പിന്നെലായാണ് പാലക്കാട് ഡിസിസിയിലും പ്രശ്നങ്ങൾ ഉടലെടുത്തത്. നേരത്തെ ഡി.സി.സി അധ്യക്ഷ സ്ഥാനം ഗോപിനാഥിന് നൽകാം എന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.