Priya Varghese: പ്രിയ വർഗ്ഗീസിന് തിരിച്ചടി, അസ്സോ.പ്രൊഫസർ റാങ്ക് പട്ടിക പുന:പരിശോധിക്കണം
Priya Varghese Kannur University Appointment: യുജിസി നിബന്ധനകൾ കടന്ന് പോവാൻ കോടതിക്കാകില്ലെന്നും പരാമർശം
കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക പുന: പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രിയ വർഗ്ഗീസിൻറെ നിയമനവുമായി ബന്ധപ്പെട്ട് ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.പ്രിയ വർഗ്ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും അസോസ്സിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
യുജിസിയുടെ നിബന്ധനകൾക്ക് അപ്പുറത്തേക്ക് പോവാൻ കോടതിക്കാകില്ല. എൻഎസ്എസ്എസ് കോ-ഒാർഡിനേറ്റർ പദവി അധ്യാപക പരിചയമായി കണക്കാക്കാൻ കഴിയില്ല. കോളിഫിക്കേഷനു ശേഷമുള്ള എക്സ്പീരിയൻസ് ആണ് പരിഗണിക്കുന്നത്.
ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി ടീച്ചറായി തുടർന്നെങ്കിലും ഈ കാലയളവിൽ പ്രിയക്ക് അധ്യാപന പരിചയം ഉണ്ടോ എന്നും കോടതി ചോദിച്ചു. ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല.
അതേസമയം ഹർജി നിലനിൽക്കില്ല എന്നുള്ള വാദം മാത്രമാണ് പ്രിയ വർഗീസിന്റെ അഭിഭാഷകൻ ഉന്നയിച്ചതെന്നും കോടതി സൂചിപ്പിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...