കൊച്ചി : ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. കേന്ദ്ര ഏജൻസിയായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്റെ അറസ്റ്റ്. കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായിയെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷൻ കോഴ കേസിലെ ആദ്യ അറസ്റ്റാണ്. സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസിൽ നേരത്തെ ശിവശങ്കർ 90 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവശങ്കറിൻ്റെ മെഡിക്കൽ പരിശോധന നാളെ. ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കും. കോഴ ആരോപണം കെട്ടിചമച്ച തിരക്കഥയെന്ന് ശിവശങ്കർ. സ്വപ്നയുടെ ലോക്കറിനെ ക്കുറിച്ച് അറിയില്ലെന്നും ശിവശങ്കർ. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.