കോൺഗ്രസ് വിട്ട പിസി ചാക്കോ ഇന്ന് എൻസിപിയിൽ ചേരും; ഇനി എൽഡിഎഫിന്റെ ഭാഗം
ഡൽഹിയിലെത്തി ശരദ് പവാറിനെ കണ്ടതിന് ശേഷമാണ് പിസി ചാക്കോ എൻസിപി ചേരുന്ന കാര്യം അറിയിച്ചത്
New Delhi : കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച PC Chacko Sharad Pawar ന്റെ NCP യിൽ ചേരും. ഇന്ന് ഡൽഹിയിൽ പവറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ പി സി ചാക്കോ എൻസിപിയിൽ ചേരുന്ന കാര്യം അറിയിച്ചത്.
കേരളത്തിൽ സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിന്റെ സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ എൻസിപി. കോൺഗ്രസിലെ പ്രശ്നങ്ങൾ പവാറുമായി ചെയ്തുയെന്നും ഇനി സിപിഎം നേതാവ് സീതറാം യച്ചൂരിയെയും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും നേരിൽ കണ്ട് സംസാരിക്കുമെന്ന് പി സി ചാക്കോ അറിയിച്ചു.
കോൺഗ്രസ് പാർട്ടിക്കുള്ളിലെ അവഗണന ആരോപിച്ചാണ് പി സി ചാക്കോ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിലാണ് പി സി ചാക്കോ രാജിവെച്ചത്. കേരളത്തിൽ കോൺഗ്രസെന്ന് പാർട്ടയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഈ പാർട്ടിക്കാരുടെ സീറ്റ് വീതം വെപ്പാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നതെന്ന് പി സി ചാക്കോ പറഞ്‍ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയാകും വിധമാണ് ചാക്കോയുടെ രാജി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തല പറയുന്ന ആൾക്കാരണ് മത്സരിക്കുന്നത്. തന്റെ മണ്ഡലത്തിൽ ആരാണ് നിൽക്കുന്നതെന്ന് തനിക്ക് പോലും അറിയില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസിൽ ജനാധിപത്യ മര്യാദയില്ലെന്നും ചാക്കോ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംസ്ഥാന കോൺഗ്രസിൽ വി.എം സുധീരനെ ഗ്രൂപ്പുകാർ ശ്വാസം മുട്ടിച്ച് പുറത്താക്കുകയായിരുന്നുയെന്ന് പിസി ചാക്കോ ആരോപിച്ചു.
അതേസമയം ദേശീയതലത്തിൽ കോൺഗ്രസിന്റെ സ്ഥിതി വ്യത്യസ്തമല്ലെന്നും ചാക്കോ പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
ALSO READ : സുരേഷ് ഗോപി ആശുപത്രി വിട്ടു; പത്തു ദിവസത്തെ വിശ്രമത്തിന് ശേഷം പ്രചാരണത്തിനിറങ്ങും
ഒരു കാലത്ത് ദേശിയതലത്തിൽ കേരളത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു പി സി ചാക്കോ. നാല് തവണയാണ് പിസി ചാക്കോ കേരളത്തിൽ നിന്ന് കോൺഗ്രസിന് പ്രതിനിധികരിച്ച് എംപിയായി പാർലമെന്റിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.