വി.എം സുധീരൻ കോവിഡ് മുക്തനായി: ആരോ​ഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റ്

ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാർക്കുമാണ്  അഭിനന്ദനം

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 02:45 PM IST
  • ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു
  • 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രി കൂടിയായാണ് അദ്ദേഹം
  • ഡിസംബർ 21-നാണ് സുധീരനും ഭാര്യയും കോവിഡ് പോസിറ്റീവായത്.
വി.എം സുധീരൻ കോവിഡ് മുക്തനായി: ആരോ​ഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ്സ് നേതാവും,കെ.പി.സി.സി മുൻ അധ്യക്ഷനുമായ വി.എം സുധീരൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ ഡിസംബർ 21-നാണ് സുധീരനും ഭാര്യയും കോവിഡ് പോസിറ്റീവായത്. തുടർന്ന് ചികിത്സക്കായി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടാം വട്ടവും നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതിനാൽ രണ്ട് പേരും ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. 

ALSO READ:പണി പാളി: അങ്ങിനെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

പിന്നീട് ഇന്നലെയാണ് Covid നെ​ഗറ്റീവായെന്നും ആശുപത്രി വിടുകയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചത്.ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്നും.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. എന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. 

വി.എം സുധീരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള...

Posted by VM Sudheeran on Thursday, January 7, 2021

 

താൻ കോവിഡ് പോസിറ്റീവ് ആയി എന്ന് അറിഞ്ഞ്  അരമണിക്കൂറിനകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി Shylaja Teacher ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്നും മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ  ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.1990-ൽ കെ.പി.സി.സി വൈസ് പ്രസിഡൻറായ സുധീരൻ 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രി കൂടിയായിരുന്നു.അതേസമയം ഇതാദ്യമായാണ് ഒരു മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയെ അഭിന്ദിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ALSO READCorona Vaccination: സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News