കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ (Accident) ദുരൂഹതയുണ്ടെന്ന് പൊലീസ്. യാത്രയിൽ ദുരൂഹതയുള്ളതായി പൊലീസ് വ്യക്തമാക്കി. ചെർപ്പുളശേരിയിൽ 15 പേർ എന്തിന് കരിപ്പൂരിൽ (Karipur) എത്തിയെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് വാഹനങ്ങളിലായാണ് ഇവർ എത്തിയത്. വാഹനത്തിന് സമീപത്ത് നിന്ന് പൊട്ടിയ മദ്യക്കുപ്പികൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ ആറ് പേരെ ചോദ്യം ചെയ്യുന്നു. മരിച്ചവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് (Criminal Background) ചെർപ്പുളശേരി പൊലീസ്.


ALSO READ: Ramanattukara Accident:രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു


കോഴിക്കോട് രാമനാട്ടുകരയിൽ കാറും സിമന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ അഞ്ച് യുവാക്കൾ മരിച്ചത്. ഇന്ന് പുലർച്ചെ 4.45നായിരുന്നു അപകടം. പുളിഞ്ചോട് വളവിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


തന്റെ ഭാ​ഗത്തല്ല പിഴവെന്നും അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നും ലോറി ഡ്രൈവർ മൊഴി നൽകി. മൂന്ന് തവണ റോഡിൽ  തലകീഴായി മറിഞ്ഞതിന് ശേഷമാണ് കാർ ലോറിയിൽ ഇടിച്ചതെന്ന് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിനൊപ്പം ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണ്.


ALSO READ: Malappuram Accident: മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു


കരിപ്പൂർ എയർപോർട്ടിലേക്ക് (Karipur Airport) പോകുയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇന്നോവ കാറും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ഇന്നോവയിലുണ്ടായുന്ന ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന നി​ഗമനത്തിലാണ് പൊലീസ്. കരിപ്പൂർ മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.