Fraud Case: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങി; സിപിഐഎം നേതാവിനെതിരെ കേസ്
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സിപിഐഎം സംസ്ഥാന നേതൃത്വം പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി.
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ വ്യക്തിക്കെതിരെയാണ് കോഴ വാങ്ങിയതായി പരാതി നൽകിയിരിക്കുന്നത്. പിഎസ്‌സി അംഗത്വം ലഭിക്കുന്നതിനായി 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സിപിഐഎം സംസ്ഥാന നേതൃത്വം പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
ALSO READ: പനി ചൂടിൽ കേരളം! ആറ് ദിവസത്തിനിടെ 66,880 രോഗികൾ, പടരുന്നത് പലതരം രോഗങ്ങൾ
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം നല്ഡകിയിരുന്നത്. എന്നാൽ പിഎസ്‌സി അംഗങ്ങളെ സിപിഐഎം തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് അനുനയിപ്പിച്ചു. എന്നാൽ അതും നടക്കില്ലെന്ന് വന്നതോടെ തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.