കണ്ണൂര്‍:  കെ.എം ഷാജി എംഎല്‍എക്കെതിരെയുള്ള കോഴ ആരോപണ കേസിൽ പരാതിക്കാരൻ മൊഴി നൽകി.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഹയർ സെക്കന്‍ഡറി ബാച്ച്‌ അനുവദിക്കുന്നതിനായി അഴീക്കോട് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴ കെ.എം. ഷാജി എംഎല്‍എ വാങ്ങിയെന്ന കേസില്‍ വിജിലന്‍സിന് പരാതിക്കാരനും സാക്ഷിയും മൊഴി നല്‍കി. 


Also read: കേരള ആരോഗ്യമന്ത്രിയെ 'റോക്സ്റ്റാർ' എന്നു വിശേഷിപ്പിച്ച് 'ദി ഗാർഡിയൻ' 


ഇന്ന് രാവിലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. പരാതിക്കാരനും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പത്മനാഭന്‍, മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറ എന്നിവരുടെ മൊഴിയാണ് വിജിലൻസ് ഉച്ചവരെ രേഖപ്പെടുത്തിയത്.


കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.