BSNL Plan: ഉപയോക്താക്കള്‍ക്കായി  തകര്‍പ്പന്‍ പ്ലാനുമായി BSNL. ചെറിയ  തുകയ്ക്ക് വലിയ ഓഫറുകളാണ്  BSNL വാഗ്ദാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെറും  45രൂപയുടെ റീചാര്‍ജ് കൂപ്പണ്‍  വഴി  പരിധിയില്ലാത്ത  കോളിംഗ് (Unlimited Calling), 10 ജിബി ഡാറ്റ എന്നിവ  ലഭിയ്ക്കും.  


BSNL (Bharat Sanchar Nigam Limited) അവതരിപ്പിക്കുന്ന 45 രൂപയുടെ റീചാര്‍ജ് കൂപ്പണ്‍ ഒരു പ്രത്യേക വൗച്ചര്‍ ആണ്.  ആദ്യത്തെ റീചാര്‍ജ് കൂപ്പണ്‍ 2021 ഓഗസ്റ്റ് 6 വരെ പ്രമോഷണല്‍ അടിസ്ഥാനത്തിലാണ്  അവതരിപ്പിച്ചിരിയ്ക്കുന്നത്.


45രൂപയുടെ റീചാര്‍ജ് കൂപ്പണ്‍  വഴി BSNL വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.   പരിധിയില്ലാത്ത  കോളിംഗ് (Unlimited Calling), 10 ജിബി ഡാറ്റ  (10 GB Data), 100 SMS ഒപ്പം  45 ദിവസത്തെ വാലിഡിറ്റിയാണ് ഈ കൂപ്പണ്‍ വഴി  ലഭിയ്ക്കുക.   


Also Read: BSNL Prepaid Plans : ബിഎസ്എൻഎലിന്റെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകൾ നിലവിൽ വന്നു; അറിയേണ്ടതെല്ലാം


ഇത് പ്രത്യേക  വൗച്ചര്‍ ആയതിനാല്‍ വാലിഡിറ്റി അവസാനിച്ച ശേഷം  ഉപയോക്താക്കള്‍ക്ക് മറ്റേതെങ്കിലും പ്ലാനിലേക്ക് മാറുവാനും സാധിക്കും.  


ഇതുകൂടാതെ,  ബിഎസ്എന്‍എല്‍ സൗജന്യ സിം പ്ലാന്‍   BSNL Free SIM Plan) ജൂലൈ 31 വരെ സജീവമാണ്.  ഈ പ്ലാന്‍  ഉപയോഗിച്ച്    45രൂപയുടെ റീചാര്‍ജ് കൂപ്പണ്‍ നേടുവാന്‍ സാധിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക