New Delhi : ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മൂൺ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ കൂടി വിപണിയിലെത്തിച്ചു. 75 രൂപമുതൽ 447 രൂപ വരെയുള്ള റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. Rs 75, Rs 94, Rs 447 എന്നീ റീചാർജ് പ്ലാനുകളാണ് പുതുതായി നിലവിൽ വന്നിരിക്കുന്നത്. ഇതുക്കൂടാതെ മുമ്പ് തന്നെയുണ്ടായിരുന്ന 699 രൂപയുടെ പ്ലാൻ വൗച്ചറിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ബിഎസ്എൻഎലിന്റെ 447 രൂപയുടെ പ്ലാൻ
447 രൂപയുടെ പുതിയ പ്ലാനിനനുസരിച്ച് ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിധിയില്ല. പ്ലാൻ പ്രകാരം ആകെ 100 ജിബി ഡാറ്റയാണ് ഉള്ളത്. കൂടാതെ ഇറോസ് നൗ എന്റർടൈൻമെന്റ് ഫ്രീ സുബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 60 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഒരു ദിവസം 100 എസ്എംഎസും ഈ പ്ലാൻ പ്രകാരം ഉണ്ട്. കൂടാതെ പരിധിയില്ലാത്ത കാളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ബിഎസ്എൻഎലിന്റെ 94 രൂപയുടെ പ്ലാൻ
ബിഎസ്എൻഎലിന്റെ 94 രൂപയുടെ പ്ലാൻ പ്രകാരം ഒരു ദിവസം ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് പരിധിയില്ലാതെ ആകെ 3ജിബി ഡാറ്റയാണ് ലഭിക്കുന്നത്, 100 മിനിറ്റ് കാളിങ് ആനുകൂല്യവും ഉണ്ട്. ഈ പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. 100 മിനിറ്റ് കാളിങ് കാലാവധി കഴിഞ്ഞാൽ ഒരു മിനിട്ടിന് 30 പൈസ നിരക്കിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
ALSO READ: Xiaomi ഫോണിന് പിന്നാലെ സ്മാർട്ട് ടിവികളുടെയും വില കൂട്ടി, 2000 രൂപ വരെയാണ് വില വർധിപ്പിച്ചത്
ബിഎസ്എൻഎലിന്റെ 75 രൂപയുടെ പ്ലാൻ
ബിഎസ്എൻഎലിന്റെ 75 രൂപയുടെ പ്ലാനിന്റെ കാലാവധിയും 60 ദിവസങ്ങളാണ്. ഈ പ്ലാൻ പ്രകാരവും 100 മിനിറ്റ് കാളിങ് സൗകര്യം നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല പ്രതിദിന പരിധിയില്ലാതെ 2 ജിബി ഡാറ്റയും ലഭിക്കും.
ALSO READ: Jio യുടെ അടിപൊളി പ്ലാൻ, 80 രൂപയിൽ കുറഞ്ഞ ചിലവിൽ 56 ദിവസത്തെ കാലാവധി ഒപ്പം Free Calling
ബിഎസ്എൻഎലിന്റെ പുതുക്കിയ 699 രൂപയുടെ പ്ലാൻ
ബിഎസ്എൻഎലിന്റെ പുതുക്കിയ 699 രൂപയുടെ പ്ലാൻ പ്രകാരം അൺലിമിറ്റഡ് കാളിങ് സൗകര്യങ്ങളുൺഫ്. 0.5 ജിബി ഹൈ സ്പീഡ് ഡാറ്റയും ഇതിനോടൊപ്പം ലഭിക്കും. ഒരു ദിവസം 100 എസ്എംഎസ് എന്ന ആനുകൂല്യവും ഈ പ്ലാനിനുണ്ട്. ഈ ഓഫർ സെപ്തംബര്‍ വരെ മാത്രമേ ലഭിക്കുകയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.