ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചകവാതക വിതരണ പദ്ധതി ഉജ്ജ്വല യോജന കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഒരു കോടി പേരിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്‌. ഇത് സംബന്ധിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണവേളയിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.  ഇതിനായി പാചക വാതക(LPG) സബ്സിഡി വാങ്ങുന്നവരിൽ നിന്നും അത് ഒഴിവാക്കി നൽകാനടക്കം പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.ട


ALSO READ: Budget 2021: സ്വകാര്യ വാ​ഹനങ്ങൾ 20 വർഷം വരെ ഉപയോ​ഗിക്കാം, Scrap നയം ആയി


അതേസമയം കോവിഡ് വ്യാപനത്തിനിടയിലും,ലോക്ഡൗണ്‍ കാലത്ത പോലും പാചകവാതകമുള്‍പ്പെടെ വിതരണം ചെയ്യുന്നതിൽ തടസ്സം നേരിട്ടില്ലെന്ന കാര്യം ധനമന്ത്രി ബജറ്റ്(Budget) പ്രസം​ഗത്തിൽ സൂചിപ്പിച്ചു. വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി വിതരണവും പൈപ്പ് ലൈൻ പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്ന് അവര്‍ അറിയിച്ചു. എല്‍.‌പി.ജിയെക്കാള്‍ അപകട സാധ്യത വളരെ കുറവായ സംവിധാനമാണിത്.


ALSO READ: Budget 2021 Live Update: കേരളത്തിന് വലിയ പ്രഖ്യാപനങ്ങൾ; Nirmala Sitharaman ന്റെ മൂന്നാം ബജറ്റ് അവതരണം അവസാനിച്ചു


സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ സിറ്റിഗ്യാസ് പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കും. മണ്ണില്‍ കുഴിച്ചിട്ട പൈപ്പ് വഴിയായിരിക്കും അടുക്കളകളില്‍ വാതകം എത്തിക്കുക. വാതക ഉപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ് ഘടനയുടെ  വികസനം ഉറപ്പു വരുത്താന്‍ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍  നിലവില്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.