ഇടുക്കി: ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയത്തൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപതാധ്യക്ഷൻ. സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലബ്ബക്കടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യവേയാണ് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ബഫ‍ർ സോണിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് വനം വകുപ്പിനെ നിയോഗിച്ചതും പ്രതിഷേധം ശക്തമാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.


ALSO READ: Vizhinjam protest: വിഴിഞ്ഞം സമരം നിലനിൽപ്പിനായുള്ള സമരമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലർ; സമരം സെപ്തംബർ നാല് വരെ നീട്ടാൻ തീരുമാനം


ഇടുക്കിയിൽ പട്ടയം നൽകുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തടസ്സമാകുന്ന ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പ് നൽകിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. കാഞ്ചിയാർ പഞ്ചായത്തിലെ നാന്നൂറോളം കർഷകരെ ബാധിക്കുന്ന 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ അലൈൻമെൻറ് മാറ്റുകയോ കേബിളിട്ട് നടപ്പാക്കുകയോ ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.


ബഫര്‍സോണ്‍ വിഷയത്തില്‍ സർക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത


കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ സർക്കാരിനും വനംവകുപ്പിനും എതിരെ രൂക്ഷ വിമർശനവുമായി താമരശേരി രൂപത. താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഈ ഇടയലേഖനം താമരശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്ക പള്ളികളില്‍ കുർബാനയ്ക്കിടയിൽ ഇന്ന് വായിക്കും. ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത ഇന്ന് അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനം ആരംഭിക്കുന്നത്.


ബഫര്‍സോണ്‍ വിഷയത്തില്‍ ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നും. എന്നാൽ, വനത്തിനും വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കും മാത്രം സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്. മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാര്‍ വിലകൊടുത്ത് വാങ്ങിയ മണ്ണില്‍ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണെന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.