തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിലെ ജനങ്ങളെ ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. 2019ൽ സർക്കാർ കൊണ്ടു വന്ന ഉത്തരവാണ് ജനവസമേഖലയെ പ്രതികൂലമായി ബാധിക്കാൻ കാരണം. സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായ വീഴ്ച തിരുത്താൻ ശ്രമിക്കാതെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ സർക്കാർ അദ്ദേഹത്തോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി സർക്കാരിൻ്റെ ഭാഗത്താണ് തെറ്റ് ഉണ്ടായത്. അത് രാഹുൽ ഗാന്ധിയിൽ കെട്ടിവെച്ച് രക്ഷപെടാൻ സർക്കാർ ശ്രമിക്കുകയാണ്. രാഹുൽ ഗാന്ധിയോട് മാപ്പ് പറയുകയാണ് സർക്കാർ ചെയ്യേണ്ടത്. പകരം തെറ്റിന്റെ ഉത്തരവാദിത്തം ഒരു തരത്തിലും അർഹിക്കാത്തർക്കു മേൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു.


2013 ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ  കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചു. 2015 ൽ നിർദേശം സമർപ്പിച്ചു. 2016 ൽ വിദഗ്‌ധസമിതി  വിശദാംശങ്ങൾ നൽകാനാവശ്യപ്പെട്ടു.2018 വരെ വിദഗ്ധ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്നും ടി സിദ്ദിഖും ഉമ്മൻചാണ്ടിയും പറഞ്ഞു.


ബഫർ സോണിൽ തീരുമാനം വന്ന ശേഷമാണ് സർക്കാർ പിന്നോട്ട് പോകുന്നത്. ഉത്തരവ് വരുന്നതുവരെ സർക്കാർ ഒന്നും ചെയ്തില്ല. 2018 വരെ പിണറായി സർക്കാർ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് മറുപടി നൽകിയില്ല. ഇത് 2013ലെ കരട് വിജ്ഞാപനം കാലഹരണപ്പെടാൻ ഇടയാക്കിയെന്നും നേതാക്കൾ ആരോപിച്ചു.


സർക്കാരിന്റെ കെടുകാര്യസ്ഥയാണ് ഇന്നത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം. വിഷയത്തിലെ സർക്കാർ നിലപാടിനോട് ശക്തമായ പ്രതിഷേധിക്കുന്നതായും സർക്കാർ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും സണ്ണി ജോസഫ് എംഎൽഎയും ആവശ്യപ്പെട്ടു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.