തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നിർമാണ പ്രക്രിയയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ 2021 ഡിസംബർ 30 വരെ നിർമ്മാണാനുമതികൾക്ക് കാലാവധി ലഭിക്കുന്ന വിധത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.


ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം


അതേസമയം ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നൽകി വരുന്നസൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ കർശന നടപടികൾ അടിയന്തിരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിൽ നിർദേശം നൽകി


ALSO READ: അനധികൃതമായി മരംമുറിച്ച് കടത്തിയ കേസിൽ ഇടുക്കിയിൽ അന്വേഷണം ആരംഭിച്ചു


കോവിഡ് പ്രശ്നങ്ങൾ മുൻ നിർത്തിയുള്ള പുത്തൻ സാമ്പത്തിക പാക്കേജാണ് സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ലോണുകൾ,ചിട്ടി തുടങ്ങിയവയിലടക്കം ഇളവുകൾ ലഭിച്ചേക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.