Kerala Police Vacancies | കേരള പോലീസിൽ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍; ബമ്പർ വിഞ്ജപാനവുമായി പിഎസ് സി
Kerala PSC Police Notification: സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് പിഎസ് സി മുന്നോട്ട് വെക്കുന്നു
തിരുവനന്തപുരം: പോലീസിൽ അടക്കം 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ് സി യോഗം തീരുമാനിച്ചു. സബ് ഇന്‍സ്‌പെക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍എസ്ജിഐ സെക്രട്ടറി, പിഎസ് സി/ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായിരിക്കും വിഞ്ജാപനം.
അയ്യായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്‍എസ്ജിഐ തസ്തികയിലേക്കുള്ള വിജ്ഞാപനം കുറച്ച് നാളുകൾക്ക് ശേഷം ഇതാദ്യമായാണ്. ജില്ലാ തലങ്ങളില്‍ ജനറല്‍, എന്‍സിഎ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലാണ് വിജ്ഞാപനം.
ഒഴിവുകൾ വിശദമായി
ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇആര്‍എ) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (ട്രെയിനി).
ആംഡ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി).
വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പൊലിസ് ബറ്റാലിയന്‍).
ഗവ.സെക്രട്ടേറിയേറ്റ്/ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഓഫിസ് അറ്റന്‍ഡന്റ്.
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫിസര്‍ ഗ്രേഡ് 2.
ആയുര്‍വേദ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇഎന്‍ടി).
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ (മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്)
ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്)
റിസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്)
ടെക്‌നീഷ്യന്‍ (ഫാര്‍മസി) ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
കേരള പബ്ലിക് സര്‍വിസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).
കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ സെറോളജിക്കല്‍ അസിസ്റ്റന്റ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).
ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.
കേരള പൊലിസില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ െ്രെഡവര്‍ (വിമുക്തഭടന്‍മാര്‍ മാത്രം).
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ).
ജനറല്‍ റിക്രൂട്ട്‌മെന്റ്
( ജില്ലാതലം)
കേരള പൊലിസില്‍ വിവിധ ബറ്റാലിയനുകളില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലിസ് ബറ്റാലിയന്‍).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം) (വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്)
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡിയം).
വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2.
മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍.
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).
തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍.
തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 'ആയ'.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്
( സംസ്ഥാനതലം)
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (പട്ടികവര്‍ഗം).
എന്‍.സി.എ. റിക്രൂട്ട്‌മെന്റ്
( സംസ്ഥാനതലം)
തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വേവിങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ (പട്ടികജാതി).
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ (പട്ടികവര്‍ഗം).
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി/പട്ടികവര്‍ഗ്ഗം).
അച്ചടി (ഗവണ്‍മെന്റ് പ്രസുകള്‍) വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപറേറ്റര്‍ ഗ്രേഡ് 2 (ധീവര).
എന്‍സിഎ റിക്രൂട്ട്‌മെന്റ്
(ജില്ലാതലം)
കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മീഡിയം) (മുസ്‌ലിം).
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്.സി.സി.സി.).
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (മുസ് ലിം, എസ്.ഐ.യു.സി നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ, എസ്.സി.സി.സി).
വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.