കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് തൊട്ടിൽ പാലം പൊലീസ് പറഞ്ഞു. സമീപത്ത് ഒരു സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


Updating...