വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.  ഇന്നു രാവിലെ 6:45 ഓടെയായിരുന്നു അപകടം നടന്നത്. ശബരിമലയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: PM Modi Kerala Visit: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ


 


മൊത്തം 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നിൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായി തകർന്നിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത് നാട്ടുകാരാണ്. വൻ അപകടമാണ് ഒഴിവായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 


Also Read: FIFA Best Awards 2024: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്


ഇതിനിടയിൽ മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ്  മൂന്നുപേർ മരിച്ചു. പുത്തൻചിറ കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ  താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.  അപകടം നടന്നത് രാത്രി 11:00 മണിയോടു കൂടിയാണ്. കുഴിക്കോട്ടുശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പമടയിലെ കൈവരി തകർത്ത് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് മറിയുന്നത് കണ്ടത്. 


Also Read: PM Modi Kerala Visit: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ


ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ആളൂർ പോലീസും മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  തൃശൂരിൽ നിന്നും ജില്ലാ ഫയർ ഓഫീസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘമാണ് മൃതദേഹത്തിനായി തിരച്ചിൽ നടത്തിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.