തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. വി​​​ദ്യാ​​​ർ​​​ഥി​​​കള്‍ക്കുള്ള യാ​​​ത്രാ​​​സൗ​​​ജ​​​ന്യം തുടരുമെങ്കിലും വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന നിരക്കില്‍ ഉണ്ടാകും. 


ഇന്നലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശുപാ​​​ർ​​​ശ ചെ​​​യ്തിരുന്നു. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശുപാര്‍ശയു​​​ണ്ടായിരുന്നു. ഓ​​​ർ​​​ഡി​​​ന​​​റി ബസില്‍ കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.