കോട്ടയം: ലൈസൻസില്ലാതെ ബസ് ഓടിച്ചയാൾ പിടിയിൽ. കോട്ടയം പിറവം റൂട്ടിൽ ഓടുന്ന ഗുഡ് വിൽ എന്ന ബസ് ഓടിച്ച പെരുവ സ്വദേശി ദിനേശ് (23) ആണ് പിടിയിലായത്. കോട്ടയം നഗരത്തിലാണ് സംഭവം. ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂണിഫോം ഇല്ലാതെ  ഇയാൾ  ബസ്  ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ്.ലൈസൻസില്ല എന്നു തെളിഞ്ഞത് ദിനേശിന് ടൂ വീലർ ലൈസൻസ് പോലുമില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ബസ് പോലിസ് പിടിച്ചെടുത്തു. ഡ്രൈവർക്കെതിറെയും ബസ് ഉടമയ്ക്കെതിരെയും കേസെടുത്തു


പരിശോധനയിൽ ഹോണടിച്ച് അമിത വേഗതയിൽ  അപകടമുണ്ടാക്കിയ ബസും പിടിച്ചെടുത്തു. വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിൻസ് എന്ന ബസാണ്  പിടിച്ചെടുത്തത്.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ട്രാഫിക് എസ് ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


ദേവീ ക്ഷേത്രത്തിൽ മോഷണം; സ്വർണ താലികളും, പണവും മോഷ്ടാക്കൾ കവർന്നു


മുത്തോലി തെക്കുംമുറി വൈക്കോൽപാടം ദേവീ ക്ഷേത്രത്തിൽ മോഷണം.ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വാതിൽ തകർത്ത് അകത്തു കിടന്ന മോഷ്ടക്കൾ ക്ഷേത്രനടയിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണമെടുക്കുകയും   ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന നാണയങ്ങളും മോഷ്ടിക്കുകയായിരുന്നു.


ഒപ്പം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ താലികളും മോഷ്ടാക്കൾ എടുത്തിട്ടുണ്ട്.സ്വർണവും പണവുമടക്കം അര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെ പൂജകൾക്കായി  ക്ഷേത്രത്തിലെത്തിയ മേൽശാന്തി ശ്രീകാന്ത് നമ്പൂതിരിയാണ് മോഷണ വിവരം അറിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.