Corona Virus;സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില!
സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ കൂടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് ഇന്റര്‍നാഷ്ണല്‍ കമ്പനി. സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരന്തരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് ഈ കമ്പനി.
കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ കൂടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് ഇന്റര്‍നാഷ്ണല്‍ കമ്പനി. സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരന്തരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് ഈ കമ്പനി.
വെള്ളിയാഴ്ചയും, കമ്പനി മീറ്റിങ് സംഘടിപ്പിച്ചിട്ടുണ്ട്. നൂറില്‍ അധികം ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് വിവരം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് മീറ്റിങ് സംഘടിപ്പിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെയാണ് പങ്കെടുക്കേണ്ടത്. കഴിഞ്ഞ ദിവസവും കമ്പനി മീറ്റിങ് സംഘടിപ്പിച്ചിരുന്നു. ഏഴുപത്തി അഞ്ചില്‍ അധികം ആളുകളാണ് കഴിഞ്ഞ ദിവസത്തെ മീറ്റിങില്‍ പങ്കെടുത്തത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ മീറ്റിങ് ഒഴിവാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ മീറ്റിങ് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല.
മീറ്റിങില്‍ പങ്കെടുക്കാതിരുന്നാല്‍ ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് ഇന്റര്‍നാഷ്ണലില്‍ നിന്ന് പുറത്താകും എന്നുള്ളതിനാല്‍ അംഗങ്ങള്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ പുല്ലുവിലക്ക് എടുത്ത് മീറ്റിങ്ങുമായി ഒരു ഇന്റര്‍നാഷ്ണല്‍ കമ്പനി മുന്നോട്ട് പോകുന്നത്.നേരത്തെ കോട്ടയത്ത് ബിജെപി യുടെ പരിപടി നടന്നതും വിവാദം ആയിരുന്നു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടി സംഘടിപ്പിച്ചെന്ന വിമര്‍ശനം ആണ് ബിജെപിക്ക് എതിരെ ഉയര്‍ന്നത്.