വയനാട്: വയനാട് മാനന്തവാടിയിലെ ഏറ്റവും പ്രധാന ബൈപ്പാസ് റോഡുകൾ തകർന്നത് യാത്രക്കാർക്ക് അപകടകെണിയാവുന്നു. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. ചെറ്റപ്പാലം സ്വദേശി രാജൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷങ്ങൾ ചിലവഴിച്ച് പ്രവർത്തികൾ പൂർത്തീകരിച്ച മാനന്തവാടിയിലെ ഏരുമത്തെരുവ് - ചെറ്റപ്പാലം - വള്ളിയൂർക്കാവ് ബൈപ്പാസ് റോഡുകൾ 2014 ലാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. എന്നാൽ വർഷങ്ങൾക്ക് ശേഷം റോഡ് കുണ്ടും കുഴിയായി മാറുകയായിരുന്നു. 

Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്


2019 - 20 ലെ ഫ്ളഡ് ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് മാസം മുമ്പ് അറ്റകുറ്റ പ്രവർത്തികൾ പൂർത്തീകരിച്ചിരുന്ന റോഡ് പലയിടത്തും വലിയ ഗർത്തങ്ങളായി മാറി. ഇങ്ങനെയുള്ള  കുഴിയിൽ വീണാണ് ഇരുചക്ര വാഹന യാതക്കാരനായ ചെറ്റപ്പാലം, കേളോത്ത് വീട്ടീൽ രാജന് സാരമായി പരിക്കേറ്റത്. താടിയെല്ലിനും, നെറ്റിക്കും  പൊട്ടലും,, കാലിന് മുറിവും സംഭവിച്ച  രാജൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


ദിവസവും നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസവും ഈ റോഡിലെ ഗട്ടറിൽ വീണ്  ഒരു യുവതിക്ക് പരിക്കേറ്റിരുന്നു.  കാറുകളടക്കമുള്ള വാഹനങ്ങളുടെ അടിഭാഗം തട്ടിത്തകരുന്നതും നിത്യ കാഴ്ചയാണ്. പ്രവർത്തികളിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.