ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും .നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളൂ.സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഗവർണറുടെ കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഈ നിർണായക നീക്കം.  സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.


ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കുന്നില്ല.  ഡല്‍ഹിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ