Aarif Muhammed Khan: നിയമന ചട്ടങ്ങൾ പാലിച്ചില്ല...! കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ
Calicut University- Aarif Muhammed Khan: കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ്, സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.
തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർമാരെ പുറത്താക്കി ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി നിയമനവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ്, സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.
ഇവരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി അനുവധിച്ച ആറാഴ്ച്ച സമയം വ്യാഴാഴ്ച്ച അവസാനിരിക്കേയാണ് ഗവർണർ ഇപ്പോൾ ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഗവർണർ കോടതിയെ അറിയിക്കും.
ALSO READ: ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
നാരായണന്റെ പേരുമാത്രമായിരുന്നു സംസ്കൃത സർവ്വകലാശാല വിസി നിയമനത്തിനായ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. ചട്ട പ്രകാരം മൂന്ന് പേരുൾപ്പെടുന്ന പാനൽ ചാൻസലർക്ക് നൽകണമെന്നാണ്. സാങ്കേതിക സർവ്വകലാശാല വിസി സ്ഥാനത്തു നിന്നും ഡോ എം എസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത് മൂന്ന് പേരില്ലാത്തതിനാലാണ്.
സർക്കാരുമായി ബന്ധപ്പെട്ടവർ ഈ വിധിയിൽ ഇല്ലെന്ന് ഉറ്പപാക്കണമെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വിസി തിരഞ്ഞെടുപ്പ് സമിതിയിൽ ചീഫ് സെക്രട്ടറിയും ഉള്‌പ്പെട്ടിരുന്നു. രാജശ്രീയെ പുറത്താക്കിയതിന് പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വിസിമാർക്ക് ഗവർണർ പുറത്താക്കാതിരിക്കനുള്ള കാരണം ചോദിച്ച് നോട്ടീസ് നൽകിയിരുന്നു. ഗവർണർ നോട്ടീസ് നൽകിയ 11 പേരിൽ 4 പേർ മാത്രമാണ് ഇപ്പോൾ നിലവിൽ വിസിമാരായി തുടരുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.