കോൾ ദീദി സേവ് ഇന്ത്യ എന്ന TMC ക്യാമ്പയിന്റെ സംസ്ഥാനതല സമിതി വിപുലപ്പെടുത്തി
കോവളത്ത് വൈറ്റ് ഹൗസ് ബീച്ച് റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി പോരാട്ട നായകന്‍ വേങ്ങൂര്‍ ശിവരാമനെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
തിരുവനന്തപുരം : തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാനായും സി ജി ഉണ്ണി ജനറല്‍ കണ്‍വീനറായും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന തല സമിതി വിപുലപ്പെടുത്തി. ഡോ. വിജയ് സി തിലക്, പി ആര്‍ വിജയന്‍, ജൂഡ് ഫെര്‍നാണ്ടസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍. പി എസ് അന്‍വര്‍, സുമിത് ലാല്‍, ഷൈമോള്‍ ജെയിംസ് എന്നിവര്‍ കണ്‍വീനര്‍മാര്‍. വിവിധ മേഖലയിലെ ഉപസമിതികള്‍ക്ക് സംസ്ഥാന കണ്‍വീനര്‍മാരെയും നിശ്ചയിച്ചു.
കോവളത്ത് വൈറ്റ് ഹൗസ് ബീച്ച് റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി പോരാട്ട നായകന്‍ വേങ്ങൂര്‍ ശിവരാമനെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
ALSO READ : Trinamool Congress| കേരളത്തിൽ ശക്തിപ്പെടുക ലക്ഷ്യം, പാർട്ടി വിട്ടു വരുന്നവരെ സ്വാഗതം ചെയ്യാൻ തൃണമൂൽ
ഉപസമിതി സംസ്ഥാന കണ്‍വീനര്‍മാര്‍ : സി ബി ഫൗസിയ (വനിതാ വിഭാഗം), എന്‍ ബാലകൃഷ്ണന്‍ (ഭിന്നശേഷി ), ഗിരിജ സുമിത് (ദളിത്), എബിന്‍ റോസ് (കായികം), സുനില്‍പോള്‍ (പ്രൊഫഷണല്‍), അര്‍ജുന്‍ മഹാനന്ദ് (ഒഡീഷ, അതിഥി തൊഴിലാളി), ജയരാജ് നിലമ്പൂര്‍ (കലാ-സംസ്‌കാരികം), പ്രസാദ് കെ ജോണ്‍ (കര്‍ഷക), അഡ്വ. ജിനോ ജോസ് (യുവജനം), റിയാസ് മാള (പ്രവാസി), ഒ പി വാസുദേവന്‍ (നിര്‍മാണ തൊഴിലാളി).
യോഗം സുഭാഷ് കുണ്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. സി ജി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. വിജയ് സി തിലക് സ്വാഗതവും ബിന്ദു കുമളി നന്ദിയും പറഞ്ഞു. പി എസ് അന്‍വര്‍, സുമിത് ലാല്‍, ഷൈമോള്‍, പി ആര്‍ വിജയന്‍, ജൂഡ് ഫെര്‍നാണ്ടസ്, എബിന്‍ റോസ്, സുനില്‍ പോള്‍, സി ബി ഫൗസിയ, എന്‍ ബാലകൃഷ്ണന്‍, അഡ്വ. ജിനോ ജോസ് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA