കോഴിക്കോട്: കേരളത്തിൽ ശക്തിയാർജിക്കാൻ ലക്ഷ്യം വെച്ച് തൃണമൂൽ കോൺഗ്രസ്സ്. പാർട്ടി വിട്ടു വരുന്നവരെ സ്വാഗതം ചെയ്യാൻ ജനുവരി അവസാനം ജനുവരി അവസാനം കോഴിക്കോട് മഹാസമ്മേളനം ഒരുക്കുമെന്ന് മനോജ് ശങ്കരനെല്ലൂര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിൻറെ ഭാഗമായി കോണ്‍ഗ്രസിലെയും മറ്റ് പാര്‍ട്ടികളിലെയും അസംതൃപ്ത വിഭാഗങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ സി ജി ഉണ്ണിക്ക് ജനറല്‍ കണ്‍വീനറുടെ ചുമതലകള്‍ ഏല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി.
Also Read: CPM Meeting | പെരിയ കൊലക്കേസ്, സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
രാജ്യത്തും കേരളത്തിലും തകര്‍ന്ന് തരിപ്പണമാവുന്ന കോണ്‍ഗ്രസില്‍ നിന്ന് വലിയതോതിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക്. വൈകാതെ തന്നെ പതിനാല് ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മനോജ് പറഞ്ഞു. ശബ്ദം നഷ്ടപ്പെട്ടവരുടെ നാവായി മാറിയ മമത ബാനര്‍ജിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.
Also Read: Heavy Rain : സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
ദുരിത ജീവിതം പേറുന്ന ജനത അധികാര മാറ്റം ആഗ്രഹിക്കുന്നുണ്ട്. മമത വരും, ദുരിതം മാറും എന്ന ശുഭാപ്തി വിശ്വാസം ജനങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് സി ജി ഉണ്ണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുഭാഷ് മുണ്ടന്നൂര്‍, വര്‍ക്കിംങ് പ്രസിഡന്റ് ഷംസു പൈനിങ്ങല്‍, എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA