കൊറോണ വൈറസ് (COCID19) ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ വഴി നടത്തുന്ന പ്രചാരണം രാജ്യ ചരിത്രത്തില്‍ ആദ്യമായെന്ന്‍ റിപ്പോര്‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണക്കെതിരെ പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും നടക്കുന്നത് വലിയൊരു പ്രചാരണമാണ്.  രോഗവിവരത്തെക്കുറിച്ച് ജനങ്ങളിലേയ്ക്ക് പോടുംന്നനെ എത്തിക്കുന്നതിന് വേണ്ടിയാണ് മൊബൈല്‍ കമ്പനികള്‍ക്ക് അധികൃതര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.  


Also read: കൊറോണ: സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍റര്‍ സജ്ജം


നിര്‍ദ്ദേശം ബിഎസ്എന്‍എല്‍ പൂര്‍ണ്ണമായി നടപ്പാക്കിയെങ്കിലും ചില സ്വകാര്യ കമ്പനികള്‍ നെറ്റ് വര്‍ക്ക് ഓവര്‍ലോഡ് ആകുമെന്ന കാരണത്താല്‍ ഈ ദൗത്യവുമായി കാര്യമായി സഹകരിച്ചില്ലയെന്നാണ് റിപ്പോര്‍ട്ട്. 


സന്ദേശം രണ്ടു മാര്‍ഗങ്ങളിലൂടെയാണ് ബിഎസ്എന്‍എല്‍ അവലംബിക്കുന്നത്. കോല്‍ സ്വീകരിക്കുന്നയാളുടെ ഫോണ്‍ ബെല്‍ അടിക്കുംമുന്‍പ്സന്ദേശം പറയുന്ന പ്രീകോള്‍ സെറ്റിംഗ് ആണ് ഒന്നാമത്തേത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നെറ്റ് വര്‍ക്കില്‍ ലോഡ് കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി റിംഗ് ബാക്ക് സര്‍വറിലേയ്ക്ക് ചില നമ്പറുകള്‍ മാറുകയും സന്ദേശം കോളര്‍ ട്യൂണ്‍ ആയി മാറുകയും ചെയ്യുന്ന രീതിയാണ്‌ രണ്ടാമത്തേത്.


Also read: മീനമാസ പൂജകള്‍ക്കായി ശബരിമല നട 13 ന് തുറക്കും


ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‍ രാജ്യമെങ്ങും ഇംഗ്ലീഷില്‍ പ്രചരിപ്പിച്ച സന്ദേശത്തിന്‍റെ മലയാള പരിഭാഷയ്ക്ക് സാധ്യത തെളിഞ്ഞത്.  38 സെക്കന്റുള്ള ഈ സന്ദേശം ബിഎസ്എന്‍എലിന്‍റെ മലയാളം അനൗണ്‍സ്മെന്റുകളിലൂടെ ശ്രദ്ധേയയായ എറണാകുളം ഗാന്ധിനഗറിലെ ടെലികോം ഓഫീസര്‍ ശ്രീപ്രിയയാണ് ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.