മലപ്പുറം: ടൈപ്പ്റൈറ്റര്‍ ഉപയോഗിച്ച് ആദ്യമായി ചിത്രം വരച്ച മലപ്പുറം എടപ്പാള്‍ സ്വദേശി ചന്ദ്രന്‍ നായര്‍ ഇന്നും മായാതെ സൂക്ഷിക്കുകയാണ് തന്‍റെ രചനകള്‍. ഏറെ സമയം ചിലവഴിച്ച് തയ്യാറാക്കിയെടുക്കുന്ന ചിത്രങ്ങള്‍ മുൻ കാലങ്ങളിൽ ഏറെ പ്രശംസപിടിച്ചുപറ്റിയവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യൗവന കാലത്ത് ടൈപ്പ് റേറ്റില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ചന്ദ്രന്‍ ഒഴിവുസമയങ്ങളില്‍ സ്വയം പരിശീലിച്ചെടുത്തതാണ് ടൈപ്പ് റേറ്റിലുള്ള ചിത്രരചന. ആദ്യമായി ടൈപ്പ് ചെയ്തത് ലെനിനിന്‍റെ ചിത്രമായിരുന്നു. വളരെയധികം സമയം ചെലവഴിച്ച് തയ്യാറാക്കിയെടുത്ത നെഹ്റുവിന്‍റെയും പുലി കൂട്ടത്തിന്‍റെയും ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ഒരുമാസത്തോളം പണിപ്പെട്ടാണ് ചിത്രം തയ്യാറാക്കിയത്. 

Read Also: Leptospirosis: എലിപ്പനി രോഗബാധ വർധിക്കുന്നു; വയനാട്ടിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്


ചത്തീസ്ഗഡില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റാനോഗ്രാഫര്‍ ആയി ജോലി ചെയ്തു വരുന്ന സമയത്ത് സ്ഥാപനത്തിന്റെ മാഗസിനിലും ചിത്രം സ്ഥാനംപിടിച്ചു. ഇത് നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാന്‍ ഇടയാക്കി. പലരും ചിത്രങ്ങള്‍ ആവശ്യപ്പെട്ടതോടെ തയ്യാറാക്കി കൊടുത്തു. തമിഴ്നാട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം വരച്ചിട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


കമ്പ്യൂട്ടര്‍ യുഗമാപ്പോൾ ടൈപ്പ്റൈറ്റര്‍ ഉപേക്ഷിച്ചതോടെ പുതിയ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ച് വിശ്രമ ജീവിതം നയിക്കുന്ന ചന്ദ്രന്‍ നായര്‍ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ഇന്നും പഴയകാലകലാവിരുതുകള്‍.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.