Car Accident: കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Accident: കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊച്ചി: മൂവാറ്റുപുഴ എംസി റോഡ് ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ചതായി റിപ്പോർട്ട്. അപകടം ഉണ്ടായത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. പുളിന്താനം സ്വദേശി ലിസി സ്റ്റീഫൻ ആണ് അപകടത്തിൽ മരിച്ചത്.
Also Read: അങ്കമാലി കൂട്ടമരണം ആത്മഹത്യയെന്ന് സൂചന
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മരിച്ച ലിസിയോടൊപ്പം ഉണ്ടായിരുന്ന ഭർത്താവ് സ്റ്റീഫനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പതിമൂന്ന് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കെനിയന്‍ പൗരനില്‍നിന്ന് ഡിആര്‍ഐ 1300 ഗ്രാം മയക്കുമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. നംഗ ഫിലിപ്പ് എന്നയാളില്‍ നിന്നാണ് ഡിആര്‍ഐ സംഘം കൊക്കെയ്ന്‍ പിടികൂടിയത്.
Also Read: ശത വർഷങ്ങൾക്ക് ശേഷം ശനി-ചൊവ്വ സംയോഗം; ഇവർക്ക് നൽകും വൻ സാമ്പത്തിക നേട്ടം
അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 13 കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്. 1100 ഗ്രാം ലഹരിമരുന്ന് ദ്രവരൂപത്തില്‍ മദ്യക്കുപ്പിയിലാക്കിയ നിലയില്‍ കെനിയന്‍ പൗരന്റെ ചെക്ക്-ഇന്‍ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയില്‍നിന്ന് മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തില്‍ കൊക്കെയ്ന്‍ കലര്‍ത്തിയായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ദ്രവരൂപത്തിലുള്ള കൊക്കെയ്ന്‍ പിടികൂടുന്നത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 200 ഗ്രാം ലഹരിമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.