Car Accident: കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
Road Accident: ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇരുവരും മരിച്ചത്.
പാലക്കാട്: കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ഭർത്താവിന്‍റെ മാതാവ് ആയിഷ എന്നിവരാണ് മരിച്ചത്.
Also Read: 'ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്'; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി
ഇരുവരും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്കു ശേഷമാണ്.
അപകടത്തിൽ കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതും. അപകടത്തിൽ കാര്‍ തകര്‍ന്നതായിട്ടാണ് റിപ്പോർട്ട്.
കേബിൾ ജോലിക്കെത്തിയ രണ്ടു പേർ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചു!
മംഗലപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി രണ്ടുപേർ പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 20 വയസുകാരിയായ നഴ്സിങ് വിദ്യാർത്ഥിയെ രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി അതിക്രൂരമായി പീഡിപ്പിച്ചത്. ഈസമയം വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു എന്നാണ് റിപ്പോർട്ട്. സമീപപ്രദേശത്ത് കേബിൾ പണിക്കായി എത്തിയ കൊല്ലം സ്വദേശികളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ.
കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പ്രദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോകുന്നവരായിരുന്നു. പെൺകുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഭവ സമയം സഹോദരൻ പുറത്തുപോയിരുന്നു ഈ തക്കം നോക്കിയാണ് രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി ക്രൂര പീഡനത്തിനിരയാക്കിയത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിൻ്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് റിപ്പോർട്ട്.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ മനസിലാക്കിയ ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്. ഒച്ചവെച്ച് ആളുകളെ വിളിച്ചു കൂട്ടുന്നതിന് മുൻപ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷമായിരുന്നു പീഡനം. ശേഷം ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു. രാത്രിയോടെ പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.