Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും  അനുഭവം വ്യത്യസ്ത മായിരിക്കും.

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകും.

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകും. ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർക്ക് ആദരവ് വർധിക്കും, 

2 /14

ചിങ്ങ രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും,  കന്നി രാശിക്കാർക്ക് സമ്മിശ്ര ഫലം,  ധനു രാശിക്കാർക്ക് നനനേട്ടങ്ങളുടെ ദിനം, മകര രാശിക്കാർ കുടുംബ പ്രശ്നങ്ങൾക്ക് സാധ്യത.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...  

3 /14

മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിവസമായിരിക്കും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും രസകരമായ നിമിഷങ്ങൾ ചെലവഴിക്കും, ആലോചിച്ച് മാത്രമേ ആരോടെങ്കിലും എന്തേലും പറയാൻ പാടുള്ളു.   പിതാവിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും വിഷമം തോന്നിയേക്കാം. കുടുംബാംഗങ്ങളുടെ വിവാഹാലോചന അംഗീകരിക്കുന്നതിനാൽ അന്തരീക്ഷം സുഖകരമായിരിക്കും, യാത്രാവേളയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കും.  

4 /14

ഇടവം (Taurus):  ഇന്നിവർക്ക് ബഹുമാനം വർദ്ധിക്കും, മത്സരങ്ങളിൽ വിജയിക്കും, ഭൗതിക സുഖങ്ങൾ വർദ്ധിക്കും, ആരോഗ്യത്തിലെ അശ്രദ്ധ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും, ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രമോഷനും ശമ്പള വർദ്ധനവും ലഭിക്കും, നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ ബോസ് സന്തുഷ്ടനാകും. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സങ്കീർണതകൾ നിറഞ്ഞ ദിവസം, ഒരു കാര്യത്തിലും അനാവശ്യ ടെൻഷൻ എടുക്കരുത്, ചെലവുകൾ വർദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, ഗാർഹിക ആവശ്യങ്ങൾക്ക് പൂർണ്ണ ശ്രദ്ധ നൽകുക. ഗവൺമെൻ്റ് പദ്ധതിയുടെയും മുഴുവൻ പ്രയോജനവും നിങ്ങൾക്ക് ലഭിക്കും.  

6 /14

കർക്കടകം (Cancer): ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ദിവസം, എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വരും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ മുടങ്ങിക്കിടക്കുന്ന  ജോലി പൂർത്തീകരിക്കും.  ഒരു പുതിയ വാഹനം വാങ്ങാണ് യോഗം, ചില ജോലികളിൽ നിങ്ങൾ വളരെ തിരക്കിലായിരിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും.  

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് ആത്മവിശ്വാസം വർദ്ധിക്കും, ധൈര്യം വർദ്ധിക്കും, രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നവർക്ക് നല്ല അവസരം ലഭിക്കും, സന്താനങ്ങളുടെ  ആരോഗ്യത്തിൽ ആശങ്കാകുലരാകും, പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കും.

8 /14

കന്നി (Virgo): ഇന്നിവർക്കും സമ്മിശ്ര ദിനം, വിദ്യാർത്ഥികൾ ഏതെങ്കിലും മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിങ്ങൾക്ക് ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാണ് കഴിയും.    

9 /14

തുലാം (Libra): ഇന്നിവർ വരുമാനം വർദ്ധിക്കുന്നതിൽ സന്തുഷ്ടരായിരിക്കും. ആലോചിക്കാതെ ഒരു സ്കീമിലും നിക്ഷേപിക്കരുത്, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ആഗ്രഹപ്രകാരം ഏത് ജോലിയും പൂർത്തിയാക്കാൻ കഴിയും, ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്, നിങ്ങളുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.

10 /14

വൃശ്ചികം (Scorpio): സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം ആവശ്യമാണ്. വളരെ ആലോചിച്ച് മാത്രമേ ആരോടെങ്കിലും എന്തും സംസാരിക്കാൻ പാടുള്ളു. സംവാദത്തിൽ നിന്നും അകന്നു നിൽക്കണം. സുഹൃത്തുക്കളുമായി ചില വിനോദ പരിപാടികളിൽ പങ്കെടുക്കാം. എതിരാളികളിൽ ഒരാൾ ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചേക്കാം, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ബഹുമാനം വർദ്ധിക്കും.  

11 /14

ധനു (Sagittarius): ഇന്നിവർക്ക് ഊർജ്ജസ്വലമായ ദിവസമായിരിക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടം ലഭിക്കും. മംഗളകരമായ ചില പരിപാടികൾ നിങ്ങളുടെ വീട്ടിൽ സംഘടിപ്പിച്ചേക്കാം. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശപ്രകാരം ഒരു ജോലിയും ചെയ്യരുത്. ചില പുതിയ ജോലികളോടുള്ള നിങ്ങളുടെ താൽപര്യം ഉണർന്നേക്കാം. ഏറെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയതിൽ സന്തോഷം ഉണ്ടാകും. പുതിയ ജോലികൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ അത് നല്ലത്.

12 /14

മകരം (Capricorn): വലിയ അപകടസാധ്യതകൾ ഒഴിവാക്കാനുള്ള ദിവസമാണിന്ന്, കുടുംബ പ്രശ്‌നങ്ങളിൽ നിങ്ങൾ പൂർണ ശ്രദ്ധ ചെലുത്തേണ്ടിവരും, ഒരു പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് നല്ലതായിരിക്കും, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള ചില സാധനങ്ങൾ വാങ്ങും.  

13 /14

കുംഭം (Aquarius): ഇന്നിവർക്ക് ഭാഗ്യത്തിൻ്റെ വീക്ഷണത്തിൽ നല്ല ദിവസമായിരിക്കും. ഏതെങ്കിലും ജോലി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ അത് പൂർത്തിയാകും, ആരോടെങ്കിലും എന്തെങ്കിലും പറയുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കുക, നിങ്ങളുടെ പങ്കാളിയിൽ നിന്ന് ധാരാളം പിന്തുണ ലഭിക്കും, സുഹൃത്തുക്കളുമായി കുറച്ച് സമയം  ചെലവഴിക്കുക, നിങ്ങളുടെ ചുറ്റുപാടിൽ താമസിക്കുന്ന ആളുകളുടെ കാര്യത്തിൽ ശ്രദ്ധിക്കുക.

14 /14

മീനം (Pisces): ഇന്നിവർക്ക് അനുകൂലമായ ദിനം, ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കുന്നത് നിങ്ങൾക്ക് ദോഷകരമാകും, നിങ്ങളുടെ വരുമാനവും ചെലവും ശ്രദ്ധിക്കുക,  ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, നിങ്ങളുടെ ഭാവിക്കായി നല്ല നിക്ഷേപം നടത്താം, ഷെയർ മാർക്കറ്റിലോ വാതുവെപ്പിലോ നിക്ഷേപം നടത്തുന്നവർ വിപണിയുടെ ചലനം നോക്കുന്നത് നല്ലതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ  ജോലിയെ പ്രശംസിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola