കൊച്ചി: സിനിമ ഷൂട്ടിം​ഗിനിടെയുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. കൊച്ചി സെൻട്രൽ പോലീസാണ് അമിത വേ​ഗതയ്ക്ക് കേസെടുത്തത്. ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെയാണ് കൊച്ചി എം.ജി റോഡിൽ സിനിമാ ചിത്രീകരണത്തിനിടെ കാറപകടമുണ്ടായത്. അപകടത്തിൽ നടൻമാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യൂ കോമസ് ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. 


ALso Read: Accident: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!


ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.  കാർ ഓടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  അപകടമുണ്ടായത് ഇന്ന് പുലര്‍ച്ചെ 1:30 ഓടെയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുന്നതും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ച ശേഷം തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.