Car Accident: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്
Car Accidents Kerala: ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. എംസി റോഡിൽ ഇളവക്കോടാണ് അപകടം നടന്നത്. അപകടത്തിൽ നിലമേൽ വെള്ളാപാറ ദീപു ഭവനിൽ ശ്യാമള കുമാരി ആണ് മരിച്ചത്. മകന് ഗുരുതരമായി പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് ശ്യാമള മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ ആദ്യം സ്കൂട്ടറിൽ ഇടിച്ചു. ഇതിന് പിന്നാലെ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി.
കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിലാണ് കാർ ഇടിച്ചുകയറിയത്. രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.