Car Accident : അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം
അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിനു സമീപമുള്ള കാനാലിലാണ് കാർ വീണത്.
Adoor : അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾ മരിച്ചു. ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് സ്വദേശികളായ ശ്രീജ (45) ഇന്ദിര(57) ശകുന്തള (51) എന്നിവരാണ് മരിച്ചത്. അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിനു സമീപമുള്ള കാനാലിലാണ് കാർ വീണത്. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്.
ഇതിൽ നാല് പേരെ രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയാണ്.
ALSO READ: Crime News: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ!
കാറിലുണ്ടായിരുന്ന നാല് പേരെ ആദ്യമിനിറ്റുകളിൽ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഹരിപ്പാട് വിവാഹ ഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെടുത്തിയ അലൻ (14), ബിന്ദു (37),അശ്വതി (27) ഡ്രൈവർ സിനു എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...