കൊച്ചി: വാഹനാപകടത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയതായി പരാതി. അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.  പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി തോപ്പുംപടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കണ്ണൂരിൽ ഉഗ്രശേഷിയുള്ള 8 നാടൻബോംബുകൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി


അപകടം നടന്നത് വ്യാഴാഴ്ച്ച രാത്രി കൊച്ചി ഹാർബർ പാലത്തിന് സമീപമായിരുന്നു.  മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി. സംഭവം കണ്ട് പിന്നാലെ പോയ രണ്ടുപേർ ആ വാഹനം തടഞ്ഞുനിർത്തി ചോദിച്ചെങ്കിലും പിഴവ് സ്കൂട്ടർ യാത്രക്കാരന്റെതാണെന്ന് പറഞ്ഞ് കാർ ഓടിച്ചിരുന്ന കടവന്ത്ര എസ്എച്ച്ഒ മനുരാജ് ഒഴിഞ്ഞു മാറുകയായിരുന്നു.


Also Read: വെറും 8 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


അപകടത്തിൽ പരിക്കേറ്റ വിമൽ പരാതി നൽകി രണ്ട് ദിവസമായിട്ടും തോപ്പുംപടി പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും വാഹനത്തിന്റെ തകരാർ പരിഹരിക്കുക മാത്രമാണ് പരാതിക്കാരന്റെ ഇപ്പോഴത്തെ ആവശ്യമെന്നുമാണ് തോപ്പുംപടി പോലീസ് പറയുന്നത്. എന്നാൽ പരാതി പിൻവലിച്ചിട്ടില്ല. വാഹനം നിർത്താതെ പോയതല്ലെന്നും ഹാർബർ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വണ്ടി മുന്നോട്ട് എടുത്തതാണെന്നും പോലീസിനെ താൻ അപ്പോൾ തന്നെ വിവരം അറിയിച്ചുവെന്നും കടവന്ത്ര എസ് എച്ച് ഒ മനു രാജ് പറഞ്ഞു. എന്നാൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ സഹപ്രവർത്തകനെതിര തൊപ്പുംപടി പോലീസ്‌ ഇതുവരെ കേസ് എടുക്കാത്തത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


Also Read: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ


കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!


കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന  പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.


Also Read: Covid 19: കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!


കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ  രഞ്ജിനി വിട പറഞ്ഞത്.  ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്.  ഇവരെ കഴിഞ്ഞ മാർച്ച് 31നു തന്നെ പിരിച്ചുവിട്ടിരുന്നു.  ശേഷം ഇവരെ മൂല്യനിർണയ ജോലികളിൽ നിന്നും ഒഴിവാക്കിയതായി സർക്കുലർ ഇറക്കിയ പരീക്ഷാ വിഭാഗം തന്നെയാണ് ഇപ്പോൾ ഇവർക്ക് മുല്യ നിർണയത്തിൽ പങ്കെടുത്തില്ല എന്ന പേരിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതുപോലെ നോട്ടീസ് ലഭിച്ചവരിൽ മാർച്ചിൽ വിരമിച്ചവരും ഡപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎയും എഎച്ച് എസ്ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.