കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പോലീസ് പരിശോധനയിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തിയാതായി റിപ്പോർട്ട്. ചാക്കിൽ കെട്ടിയ നിലയിൽ കലുങ്കിനടിയിൽ സൂക്ഷിച്ച രീതിയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
Also Read: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി പോലീസ് നടത്തിയ കർശന പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് ബോംബുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കിയിട്ടുണ്ട്. പരിശോധന കർശനമായി നടക്കുകയാണ്. എന്നാൽ ബോംബ് ഇവിടെ ആര്? എന്തിന് സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. ഇതിനെ കുറിച്ച് കൂടുതലായൊന്നും കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Also Read: വെറും 8 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!
കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ രഞ്ജിനി വിട പറഞ്ഞത്. ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കഴിഞ്ഞ മാർച്ച് 31നു തന്നെ പിരിച്ചുവിട്ടിരുന്നു. ശേഷം ഇവരെ മൂല്യനിർണയ ജോലികളിൽ നിന്നും ഒഴിവാക്കിയതായി സർക്കുലർ ഇറക്കിയ പരീക്ഷാ വിഭാഗം തന്നെയാണ് ഇപ്പോൾ ഇവർക്ക് മുല്യ നിർണയത്തിൽ പങ്കെടുത്തില്ല എന്ന പേരിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതുപോലെ നോട്ടീസ് ലഭിച്ചവരിൽ മാർച്ചിൽ വിരമിച്ചവരും ഡപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎയും എഎച്ച് എസ്ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...