കൊല്ലം: പരവൂർ തെക്കുംഭാ​ഗം കാപ്പിൽ ബീച്ചിൽ കാർ കടലിൽ മുങ്ങി താണു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടേയാണ് സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ നാല് പേരടങ്ങുന്ന സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ ഇറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടലും കായലും ഒന്നായി കിടക്കുന്ന ഭാഗത്തെ മണൽ പരപ്പിലൂടെ മറുകരയിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റി പൊഴിയിൽ അകപ്പെടുകയായിരുന്നു. കാലവർഷത്തെ തുടർന്ന് കായലിൽ ശക്തമായ ഒഴുക്ക് ഉള്ളതിനാൽ കാർ തിരയിൽപ്പെടുകയായിരുന്നു.


ALSO READ: Kottayam accident: കോട്ടയത്ത് ലോറിയിലെ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവം; ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു


ബഹളം കേട്ടെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. തുടർന്ന് പരവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടേയും സഹായത്തോടെ കാർ വടം കെട്ടി കൂടുതൽ കടലിലേക്ക് കൂടുതൽ താഴാതെ നിർത്തിയ ശേഷം വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കാർ കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി സൂരജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.