തിരുവനന്തപുരം: ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്താൻ തീരുമാനം. ഏലം കൃഷിയും കർഷകരും നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോണ്‍ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടാനും തീരുമാനമായി. പലിശയുടെ കാര്യത്തില്‍ ഇളവ് വരുത്താൻ ശ്രമം നടത്തും. നടീല്‍ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡിനോട് സഹായം ആവശ്യപ്പെടും. ജലലഭ്യത ഉറപ്പാക്കാന്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കൂടി ഉപയോഗിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കും.


ALSO READ: മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി മുഹമ്മദ് റിയാസ്


അഞ്ച് ഏക്കറില്‍ അധികമുള്ള തോട്ടങ്ങളില്‍ ജലസംഭരണി നിര്‍മ്മിക്കണം. ഒറ്റവിള, ഏകവിള, മറ്റ് വൈവിധ്യ വിളകള്‍ ഉണ്ടാക്കാന്‍ സ്പൈസസ് ബോര്‍ഡിന്‍റെ സഹായം തേടും. വിള ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ പ്രായോഗിക മാതൃക സ്വീകരിക്കാന്‍ സ്പൈസസ് ബോര്‍ഡുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തും.


ഏലത്തിന് തണല്‍ കിട്ടുന്ന മരങ്ങളുടെ എണ്ണവും സാന്ദ്രതയും വര്‍ധിപ്പിക്കണം. ആറ് മീറ്ററില്‍ ഒരു മരമെന്ന രീതിയിലെങ്കിലും ഉണ്ടാകണം. ഇക്കാര്യങ്ങള്‍ കൃഷിവകുപ്പ് കൃഷിക്കാരെ ബോധവല്‍ക്കരിക്കണം. കൃഷി വകുപ്പ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാനുള്ള ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.