തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് യേശുദാസന്റെ (Cartoonist Yesudasan) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശൻ (VD Satheeshan). തന്റെ വരകളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനാണ് യേശുദാസൻ. ആക്ഷേപഹാസ്യത്തെ അതിന്റെ തന്മേയത്തോടെ വരകളാക്കി (Drawings) അധികാര കേന്ദ്രങ്ങൾക്കെതിരെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ നടത്തിയ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റായിരുന്നു യേശുദാസനെന്നും അദ്ദേഹം പറഞ്ഞു. യേശുദാസന്റെ കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


"തന്റെ വരകളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ആക്ഷേപഹാസ്യത്തെ അതിന്റെ തന്മേയത്തോടെ വരകളാക്കി  അധികാര കേന്ദ്രങ്ങൾക്കെതിരെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ നടത്തിയ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റ് ആയിരുന്നു കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാൻ കൂടിയായ യേശുദാസൻ. ആറ് പതിറ്റാണ്ട് അദ്ദേഹത്തിന്റെ വരകൾ കേരള രാഷ്ട്രീയത്തെ സജീവമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദുഖാർത്തരായ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു."


കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മലയാളികളുടെ പ്രിയ കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ അന്ത്യം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സെപറ്റംബർ 14-ന് കോവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 29 ന് കോവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ തുടരുകയായിരുന്നു. 


Also Read: Cartoonist Yesudasan| ചിരിയുടെ പിന്നിലെ വരകൾക്ക് വിട, കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു


കേരള ലളിതകലാ അക്കാദമി ചെയർമാൻ, കാർട്ടൂൺ അക്കാദമി സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ജനയുഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ ആണ് യേശുദാസൻറെ ആദ്യ കാർട്ടൂണായി എത്തുന്നത്. വനിതയിലെ മിസ്സിസ് നായർ, പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ തുടങ്ങിയ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചത് അദ്ദേഹമാണ്. 


Also Read: VK Sasidharan|വി.കെ. ശശിധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു


1984ൽ കെ.ജി. ജോർജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും 1992ൽ എ.ടി. അബു സംവിധാനം ചെയ്ത 'എന്‍റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയത് യേശുദാസനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.