തിരുവനന്തപുരം: മിത്ത് വിവാ​ദവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപഘോഷയാത്രയിൽ എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം. കന്റോൺമെന്റ് പോലീസായിരുന്നു എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസ് എടുത്തത്. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനു ആണ് പോലീസിന് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല, ഘോഷയാത്രയ്ക്കെതിരെ പരാതികൾ ലഭിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ പോലീസ് സ്വമേധയ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. വിവാദമായതിന് പിന്നാലെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് എൻഎസ്എസ് നാമജപഘോഷയാത്ര നടത്തിയതെന്നാണ് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിന്നതും എളുപ്പമല്ല എന്നുള്ളതിനാലാണ് പോലീസ് നിയമോപദേശം തേടിയത്.


Food Poison: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വയസുകാരൻ മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ നാല് വയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.


ഗോവയില്‍ നിന്ന് കഴിച്ച ഷവർമ്മയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. ഓണം അവധിക്ക് അനീഷും കുടുംബവും ഗോവയ്ക്ക് യാത്ര പോയിരുന്നു. ഉത്രാട ദിനത്തിലാണ് ഇവർ ​ഗോവയിലേക്ക് തിരിച്ചത്. ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു.


വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക അവശത അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.