തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം എന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു.തിരുവനന്തപുരം വിജിലന്‍സ് കോടതിയിലായിരിക്കും എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്യുക. അടുത്ത ആഴ്ച വെള്ളപ്പള്ളിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാനാണ് ആലോചന. വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്‍, പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുക്കുന്നത്


.മൈക്രോഫിനാന്‍സ് വഴി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.