തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി സമർപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ഒഴിവുകൾ നികത്താൻ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വലിയ അഴിമതിയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്.


തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷൻ നടത്തി എന്ന കുറ്റപ്പെടുത്തലും ഈ ഹർജിയിലുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.