CBSE 12th Result 2023: സിബിഎസ്ഇ വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല ഒന്നാമത്; 99.91 ശതമാനം വിജയം
CBSE Board Result: 97.51 ശതമാനം വിജയത്തോടെ ജവഹർ നവോദയ വിദ്യാലയങ്ങളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല മികച്ച പ്രകടനം കാഴ്ചവച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പുറത്ത് വന്നു. 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. പ്രയാഗ്‌രാജ് ആണ് ഏറ്റവും കുറവ് വിജയശതമാനമുള്ള മേഖല. പ്രയാഗ്‌രാജ് മേഖലയുടെ വിജയശതമാനം 78.05 ആണ്. 97.51 ശതമാനം വിജയത്തോടെ ജവഹർ നവോദയ വിദ്യാലയങ്ങളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
6.80 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. 2023 ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 1,12,838 വിദ്യാർത്ഥികൾ 90 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളുടെ ആകെ വിജയശതമാനം 90.68 ശതമാനമാണ്. ആൺകുട്ടികളുടെ വിജയ ശതമാനം 84.67 ആണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ മേഖല തിരിച്ചുള്ള വിജയശതമാനം
തിരുവനന്തപുരം- 99.91
ബെംഗളൂരു- 98.64
ചെന്നൈ- 97.40
ഡൽഹി, വെസ്റ്റ്- 93.24
ഡൽഹി, ഈസ്റ്റ്- 91.50
ചണ്ഡീഗഡ്- 91.84
അജ്മീർ- 89.27
പൂനെ- 87.28
പഞ്ച്കുല- 86.93
പട്ന- 85.47
ഭുവനേശ്വർ- 83.89
ഗുവാഹത്തി- 83.73
ഭോപ്പാൽ- 83.54
നോയിഡ- 80.36
ഡെറാഡൂൺ- 80.26
ഈ വർഷത്തെ ആകെ വിജയശതമാനം 87.33 ആണ്. കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 92.7 ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ, ഉമാങ് ആപ്പുകൾ എന്നിവയിലൂടെയും results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...