തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ്‌ ബഹ്റയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ അകാരണമായി മര്‍ദ്ദിക്കരുതെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.


അതേസമയം ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ  വിധേയനായ പറവൂര്‍ സിഐ ഉള്‍പ്പടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തു. സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ്‌ കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.