ഇടുക്കി: ഇടുക്കി നെടുംകണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ മോഷ്ടാക്കൾ അപഹരിച്ച സിസിടിവിയുടെ ഉപകരണങ്ങൾ കല്ലാർ ഡാമിൽ നിന്നും കണ്ടെടുത്തു. സിസിടിവിയുടെ ഡി വി ആറും മോണിറ്ററുമാണ് പോലീസ് സംഘം കണ്ടെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോഗ് സ്കോഡ്, ഫിംഗർ പ്രിൻറ് വിദഗ്ധർ, സ്കൂബ ഡൈവിംഗ് ടീം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ കണ്ടെടുത്തത്. സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 


ALSO READ: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
 
കടയ്ക്കാവൂർ: വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞ 16ാ-ം തീയതി രാത്രിയിൽ അതിക്രമിച്ചു കയറി വീടിന്റെ അകവശം മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ ഇറങ്ങിയാണ് പ്രതികൾ മോഷണം നടത്തിയത്. ബെഡ്റൂമിൽ പൂട്ടി സൂക്ഷിച്ചിരുന്ന അലമാരകുത്തി തുറന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളുമാണ് മോഷണം പോയത്. 


പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും ഫിംഗർ പ്രിന്റിന്റെയും ഡോ​ഗ് സ്ക്വാഡിന്റെയും സഹായത്തോടെ വർക്കല എ എസ് പി യുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തു. പ്രതികളായ വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ്  37, വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ രാജ് 57, എന്നിവരെ കടയ്ക്കാവൂർ ഐഎസ്എച്ച്ഒ സജിൻ.എൽ, എസ്. ഐ. സജിത്ത് എസ്, എ എസ്ഐമാരായ ജയപ്രസാദ്, ശ്രീകുമാർ എസ്, സിപിഒ മാരായ സിയാദ്, സുജിൽ, അനിൽകുമാർ, അഖിൽ എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.