Heat Wave: സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും; വെള്ളിയാഴ്ചവരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Updates: ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
Also Read: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്
എങ്കിലും ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. കേരള തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Also Read: 8 ദിവസത്തിനുള്ളിൽ കുബേരയോഗം: ഈ രാശിക്കാർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരാകും
കനത്ത ചൂട് കാരണം പാലക്കാട് താപനില 40 °C വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C ഉം പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചൂട് സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്