പത്തനംതിട്ട: ഭരണാധികാരികൾക്ക് അൽപ്പം ഉളുപ്പ് ഉണ്ടാവണമെന്ന പിണറായി വിജയന്റെ പഴയ പ്രസ്ഥാവനയിൽ ധാർമ്മികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ  രാജിവച്ച് അന്വേഷണം നേരിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വീ മുരളീധരൻ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ ഇത്രയും ഭയമാണെങ്കിൽ മുഖ്യമന്ത്രി സ്വസ്ഥമായി വീട്ടിലിരിക്കുകയാണ് വേണ്ടതെന്നും വീ മുരളീധരൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീ മുരളീധരൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വിജിലെൻസ് ഡയറക്ടർ രണ്ട് ദിവസം കൊണ്ട് 36 തവണയാണ് ഇടനിലക്കാരനെ ഫോണിൽ വിളിച്ചത്. ഇത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണം. ആരോപണ വിധേയയായ സ്ത്രീ പുറത്തുവിട്ട കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ഏറെ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്. പരിഭ്രാന്തി കാരണം സമനില തെറ്റിയതു പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും മടിയിൽ കനമില്ലെങ്കിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും വീ മുരളീധരൻ പറഞ്ഞു. 

Read Also: 'പിണറായി വിജയൻ മുണ്ടുടുത്ത നരേന്ദ്ര മോദി'; മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയുന്നു: വി.ഡി സതീശൻ


സ്വർണ്ണം എവിടെ എന്ന ചോദ്യമല്ല സ്വർണ്ണം കടത്തിയതാര് ഡോളർ പുറത്തേക്ക് കൊണ്ടു പോയതാര് എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഇടത് മുന്നണി ചെയ്യേണ്ടത്. തന്റെ അറിവിൽ കസ്റ്റംസ് രണ്ട് കേസുകൾ ഈ വിഷയത്തിൽ എടുത്തിട്ടുണ്ടെന്നും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന് എൻഫോഴ്സ്മെന്റ് തീരുമാനിക്കട്ടെ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തത് മുഖ്യമന്തിക്ക്  പരിഭ്രാന്തി ഉള്ളതുകൊണ്ടാണെന്നും വീ മുരളീധരൻ അഭിപ്രായപ്പെട്ടു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.