ഇടുക്കി : കാറിടിച്ച് അപകടം സംഭവിച്ച ചക്കക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കാൻ വനം വകുപ്പ്. 15 ദിവസം ആനയെ നിരീക്ഷിക്കും. ആനയ്ക് സാരമായി പരുക്കേറ്റിട്ട് ഇല്ലെന്നും അക്രമകാരിയല്ലെന്നുമാണ് നിഗമനം. കഴിഞ്ഞ ദിവസം പൂപ്പാറയ്ക് സമീപം ചൂണ്ടലിൽ വെച്ച് ആനയെ വാഹനം ഇടിച്ചതിനാലാണ് പ്രത്യേക നിരീക്ഷണം ഏർപെടുത്തിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാത്രിയിലാണ്  കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വെച്ച്,കാർ ഇടിച്ചത്. ചുണ്ടലിലെ ജനവാസ മേഖലയിൽ എത്തിയ ആനയെ, നാട്ടുകാർ ഓടിച്ചു വിടാൻ ശ്രമിച്ചപ്പോൾ ആന, റോഡിലേയ്ക് ഇറങ്ങുകയും, ഈ സമയം ഇതുവഴി വന്ന വാഹനം ഇടിയ്ക്കുകയായിരുന്നു.  ഇരുട്ടായതിനാല്‍ വളവിന് സമീപം പെട്ടെന്ന് റോഡിലേക്കിറങ്ങിയ ചക്കക്കൊമ്പനെ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് കാണാന്‍ കഴിഞ്ഞില്ല.


ALSO READ : ചക്ക കൊമ്പനെ കാറിടിച്ചു; കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്


വാഹനം മുട്ടിയപ്പോള്‍ ഒറ്റയാന്‍ കാറിലേക്ക് ചാഞ്ഞു നിന്നു. ഇതോടെ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് സഹിതം തകര്‍ന്ന് വീണ് കാറിൽ യാത്ര ചെയ്തിരുന്ന തങ്കരാജിന് തലയ്ക്കു പരുക്കേറ്റു. തങ്കരാജൻ നിലവിൽ ബോഡി നായ്ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  തലയിൽ ഏറ്റ മുറിവിന് 11 തുന്നികെട്ടുകൾ ഉണ്ട്.വാഹനത്തിലെ മറ്റ് യാത്രക്കാർക്കും പരുക്കേറ്റിരുന്നു.


സംഭവത്തിന് ശേഷം ഉൾകാട്ടിലേയ്ക് കയറിയ ചക്കകൊമ്പനെ ഇന്നലെ തേൻപാറ, സിമന്റ് പാലം മേഖലകളിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ, സാരമായ പരുക്കേറ്റിട്ടില്ലെന്നും ആരോഗ്യവാനാണെന്നും അക്രമ സ്വഭാവം പ്രകടിപ്പിയ്ക്കുന്നില്ലെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. വാച്ചര്മാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ആനയെ നിരീക്ഷിയ്ക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.